ബിഗ് ബോസ് മലയാളം സീസൺ നാല് വിജയകരമായി മുന്നേറുകയാണ്. തീർത്തും വ്യത്യസ്ഥരായ 17 മത്സരാർത്ഥികളാണ് ഷോയുടെ ഹൈലൈറ്റ്. ആദ്യ എലിമിനേഷനും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസങ്ങൾ ആണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ കഴിയുന്നത്. ഇതിനിടയിൽ 100 ക്യാമറകൾ 24 മണിക്കൂറും മത്സരാർത്ഥികളെ നിരീക്ഷിക്കും.ബിഗ്‌ബോസിലെ മത്സരാർത്ഥികളുടെ പ്രതിഫലം എത്രയാണ് എന്നറിയുമോ?
ബിഗ്‌ബോസിൽ പങ്കെടുക്കുന്നതിനായി സീരിയൽ താരങ്ങളായ നവീൻ അറക്കലിനും സുചിത്രനായർക്കും ലഭിക്കുന്ന പ്രതിഫലം ഒരാഴ്ചത്തേക്ക് 40000 രൂപയാണ്.സിനിമ താരമായ ലക്ഷ്മി പ്രിയയുടെ പ്രതിഫലം 45000 രൂപയാണ്. ബിഗ്‌സ്‌ക്രീനിലെയും മിനിസ്‌ക്രീനിളെയും പ്രേഷകരുടെ ഇഷ്ട്ട താരമാണ് ധന്യ മെറി വർഗീസ്.40000 രൂപയാണ് ബിഗ്‌ബോസ് മത്സരാർത്ഥിയായ ധന്യക്ക് ലഭിക്കുന്ന പ്രതിഫലം.അതുപോലെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒരു താരമാണ് റോൺസൺ വിൻസെന്റ്.30000 രൂപയാണ് റോൺസന്റെ പ്രതിഫലം.
ജാസ്മിൻ എം മൂസ എന്ന ജിം ട്രെയിനർ ആയ മത്സരാർഥിയുടെ പ്രതിഫലം 30000 രൂപയാണ്.സോഷ്യൽ മീഡിയയിലൂടെ സുപരിചിതനായ ഡോ.റോബിന് ബിഗ്‌ബോസിൽ നിന്ന് ലഭിക്കുന്നതും 30000 രൂപയാണ്.ശാലിനി നായർ എന്ന മത്സരാർത്ഥിക്ക് 25000 രൂപയാണ് പ്രതിഫലം.വിദേശിയായ അപർണ മൾബെറിക്ക് 35000 രൂപയാണ്. ദിൽഷാ പ്രസന്നൻ മത്സരാർത്ഥിക്ക് ലഭിക്കുന്ന 30000 രൂപയാണ്.
ഡെയ്സി ഡേവിഡ് എന്ന സെലിബ്രിറ്റിക്ക് 30000 രൂപയാണ് പ്രതിഫലം.കുട്ടി അഖിൽ എന്ന കോമഡി താരത്തിന് 30000 രൂപയാണ് പ്രതിഫലം. നിമിഷ എന്ന മത്സരാർത്ഥിക്ക് 25000 വരുമാനമാണ് ബിഗ്‌ബോസിൽ നിന്ന് ലഭിക്കുന്നത്.സൂരജ് എന്ന മത്സരാർത്ഥിക്ക് 35000 ലഭിക്കുന്നത്.പുറത്തുപോയ ജാനകി സുധീറിന് ലഭിച്ചിരുന്ന വരുമാനം 25000 രൂപയാണ്. ബ്ലെസ്സിലിക്കും അശ്വിൻ വിജയ്ക്ക് 25000 രൂപയാണ് ലഭിക്കുന്നത്.