ഇരുപതുകാരനായി ടൊവിനോ എത്തുന്നു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തലശ്ശേരിയിലും, കണ്ണൂരിലെ പരിസരങ്ങളിലുമാണ് സിനിമയയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം. ദക്ഷിണേന്ത്യയിൽ ഏറെ ശ്രദ്ധേയയായ നായികയായി മാറിയ കല്ല്യാണി പ്രിയദർശൻ ടൊവിനോയുടെ നായികയായി അഭിനയിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്യുന്നത്.
ടൊവിനോയുടെ കഥാപാത്രം കളർഫുൾ വസ്ത്രമണിഞ്ഞ് ഒരു കാറിന് മുകളിൽ കയറിയിരിക്കുന്നതായിട്ടാണ് പുറത്തിറങ്ങിയ പോസ്റ്ററിൽ കാണാവുന്നത്. ‘മണവാളൻ വസീം ഓൺ ദി ഫ്ലോർ’ എന്ന ക്യാപ്ഷ്യനോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഷൈന്‍ ടോം ചാക്കോ,ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‍ഡേറ്റുകളൊന്നും എത്തിയിരുന്നില്ല.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorTovinoThomas%2Fposts%2F529097405244368&show_text=true&width=500