പ്രതാപ്ഗഡ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചതായി റിപ്പോർട്ടുകൾ. യുപി യിലെ പ്രതാപ്ഗഢ് ജില്ലയിലാണ് അപകടം. സംഭവത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പടക്കം വിൽപനക്കാരനായ അഷ്ഫാഖ് എന്നയാളുടെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് അപകടം നടന്നതെന്ന് എസ്എച്ച്ഒ ബച്ചേ ലാൽ വ്യക്തമാക്കി. ടൈൽസ് മുറിക്കുന്ന യന്ത്രത്തിൽ നിന്ന് തീപ്പൊരി പടക്കങ്ങളിലേക്ക് വീണതോടെ തീ പടർന്നു.
തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതായും പൊലീസ് പറഞ്ഞു.
ഷക്കീൽ (48), സന്ദീപ് പട്‌വ (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.