ലോകത്തിലെ പല രാജ്യങ്ങളിലും വിനോദസഞ്ചാരവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന വ്യവസായമാണ് ചൂതാട്ടം. സ്വദേശികളും വിദേശികളുമായ സഞ്ചാരികളില്‍നിന്നു ചൂതാട്ടകേന്ദ്രങ്ങള്‍ നേടുന്നത് വലിയ വരുമാനമാണ്. അത്തരത്തിലുള്ള ലോകപ്രശസ്തമായ ചൂതാട്ട കേന്ദ്രങ്ങൾ നിരവധിയാണ്
ലോകത്തെ ഏറ്റവും വലിയ കാസിനോയാണ് ചൈനയിലെ ചൈനയിലെ ദ് വെനീഷ്യൻ മക്കാവോ.വേഗാസിലെ വെനീഷ്യൻ സമുച്ചയത്തിന്റെ മാതൃകയില്‍ നിര്‍മ്മിച്ചതാണ്. 530,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, 800 ഗെയിമിങ് ടേബിളുകളും 3400 സ്ലോട്ട് മെഷീനുകളും ഉള്ള മക്കാവോ, ഗെയിമിങ്ങിനായി നാല് തീംഡ് ഏരിയകൾ ഇവിടെയുണ്ട്. റിസോർട്ടിന് സ്വന്തമായി കനാൽ സംവിധാനവുമുണ്ട് .സാൻ ലൂക്ക എന്നു പേരായ ഈ കനാലിലൂടെ അതിഥികൾക്ക് സവാരി നടത്താം.
യുഎസ്എയിലെ ലാസ് വേഗസ് ചൂതാട്ടത്തിനു പ്രസിദ്ധമാണ്. ലോകപ്രശസ്ത കാസിനോ വിദഗ്ധൻ സ്റ്റീവ് വിൻ രൂപകൽപ്പന ചെയ്ത് 88 ദശലക്ഷം ഡോളർ ചെലവിൽ നിർമിച്ച ബെല്ലാജിയോ, ലാസ് വേഗസിലെ ഏറ്റവും പ്രശസ്തമായ കാസിനോകളിൽ ഒന്നാണ്. ടോപ് എന്‍ഡ് പോക്കര് ഗെയിമുകളാണ് ബെല്ലാജിയോയുടെ ഏറ്റവും വലിയ പ്രത്യേകത. വേൾഡ് പോക്കർ ടൂർ ഇവന്റുകൾക്ക് പതിവായി ആതിഥേയത്വം വഹിക്കുന്ന ബെല്ലാജിയോയില്‍ 20 ലക്ഷം ഡോളർ വരെ ജാക്ക്പോട്ടുകൾ നല്കുന്ന 2000 സ്ലോട്ട് മെഷീനുകൾ ഉണ്ട്. എട്ട് ഏക്കർ തടാകവും എക്സ്ക്ലൂസീവ് ഫാഷൻ സ്റ്റോറുകളും ലോകപ്രശസ്ത ഡാൻസിങ് ഫൗണ്ടനുകളും ഇവിടെയുണ്ട്.
ജർമനിയിലെ മനോഹരമായ സ്പാ പട്ടണമായ ബാഡൻ- ബാഡൻ, 150 വർഷങ്ങൾക്ക് മുമ്പ് സമ്പന്നരായ യൂറോപ്യന്മാരുടെ കളിസ്ഥലമായിരുന്നു. രാജാക്കന്മാരും പ്രഭുക്കന്മാരുമെല്ലാം ഇവിടേക്ക് ഒഴുകിയെത്തി. ഇപ്പോഴും പട്ടണത്തിന്റെ രാജകീയപ്രൗഢിക്ക് കുറവ് വന്നിട്ടില്ല. നഗരത്തിന്റെ പേരു തന്നെയുള്ള ബാഡൻ- ബാഡൻ കാസിനോയിലേക്ക് ഇന്നും സെലിബ്രിറ്റികള്‍ അടക്കമുള്ള സമ്പന്നര്‍ ഒഴുകിയെത്തുന്നു.
ദക്ഷിണാഫ്രിക്കയിലെ അതിഗംഭീരമായ റിസോർട്ടുകളില്‍ ഒന്നാണ് സൺ സിറ്റി. പോക്കർ, ബ്ലാക്ജാക്ക്, റൗലറ്റ്, ക്രാപ്സ്, ബാക്കററ്റ് തുടങ്ങിയ ഗെയിമുകള്‍ ഉള്ള കാസിനോയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. ചൂതാട്ടം പഠിപ്പിക്കുന്ന ഒരു ഗെയിമിങ് സ്കൂളുണ്ട് ഇവിടെ. കുട്ടികൾക്കായി ഒരു വാട്ടർ പാർക്ക്, ഗോൾഫ് കോഴ്സുകൾ, അയൽരാജ്യമായ പിലാനെസ്ബെർഗ് ഗെയിം റിസർവിലേക്കുള്ള യാത്രകൾ എന്നിവയും ഈ റിസോര്‍ട്ട് നല്കുന്നു.
സിംഗപ്പൂരിലെ ഒരു ഷോപ്പിങ് മാളിന് നടുവിലാണ് മറീന ബേ സാൻഡ്സ് എന്ന ആഡംബര കാസിനോ സ്ഥിതി ചെയ്യുന്നത്, സിംഗപ്പൂരിലെ ഏറ്റവും വലിയ കാസിനോ അല്ലെങ്കിലും 600 ഗെയിമിങ് ടേബിളുകളും 1500 സ്ലോട്ട് മെഷീനുകളും ഗംഭീരമായ ഫർണിച്ചറുകളും സ്റ്റൈലിഷ് ഡെക്കറുമുള്ള ഈ കാസിനോയിലുണ്ട്. വിനോദസഞ്ചാരികൾക്ക് ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. എന്നാല്‍ നാട്ടുകാര്‍ക്ക് പ്രവേശന ഫീസുണ്ട്. ഇവിടേക്ക് കടന്നുവരുന്ന എല്ലാവരും കയ്യില്‍ പാസ്പോര്‍ട്ട് കരുതണം.
വൈവിധ്യമാർന്ന ഗെയിമുകളാണ് മൊണാക്കോയിലെ മോണ്ടെ കാർലോ കാസിനോയിലുള്ളത് . ചെമിൻ ഡി ഫെർ, ട്രെന്റെ ആൻഡ് ക്വാറന്റേ എന്നിവയും പോക്കർ, റൗലറ്റ്, ബ്ലാക്ക് ജാക്ക് എന്നിവയുമെല്ലാം ഇവിടെയുണ്ട്.
ഒരു ദശലക്ഷത്തിലധികം എൽഇഡി ലൈറ്റുകൾ കൊണ്ട് നിർമിച്ച, ലോകത്തിലെ ഏറ്റവും വലിയ എൽഇഡി താഴികക്കുടമുള്ള കാസിനോയാണ് ചൈനയിലെ മക്കാവുവിലുള്ള ഗ്രാൻഡ് ലിസ്ബോവ. മക്കാവുവിന്റെ തിളങ്ങുന്ന നഗരദൃശ്യങ്ങൾക്കിടയിൽ പോലും വേറിട്ടുനിൽക്കുന്ന ഗ്രാൻഡ് ലിസ്ബോവയ്ക്ക് ഏറെക്കുറെ ലാസ് വേഗസിന്റെ മുഖച്ഛായയാണ്. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. നിരവധി നിലകളിലായി, 800 ഗെയിമിങ് ടേബിളുകളും 1000 സ്ലോട്ട് മെഷീനുകളും ഇവിടെയുണ്ട്.