കണ്ണൂർ: ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കഴുത്തില്‍ ഫാനിന്റെ വയര്‍ കുരുങ്ങിയതിനെ തുടർന്ന് ശ്വാസം മുട്ടി കുഞ്ഞ് മരിച്ചു. പാലത്തായി പാറേങ്ങാട്ട് സമജ്-ശിശിര ദമ്പതികളുടെ മകന് ദേബാംഗ് ആണ് മരിച്ചത്. എട്ട്മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ച ദേവാംഗ്.
കുട്ടിയുടെ കഴുത്തില്‍ ഫാനിന്റെ വയര്‍ അബദ്ധത്തിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.