ന്യൂഡല്‍ഹി: പതിനാറു വയസ്സുള്ള ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത അയൽവാസി അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയില്‍ ശനിയാഴ്ചയാണ് സംഭവം.
“ശനിയാഴ്ച രാവിലെ 8.45 ഓടെ മഹേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ ഒരു കൗമാരക്കാരി ബലാത്സംഗത്തിനിരയായതായി ഒരു പിസിആർ കോൾ ലഭിച്ചു, തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി,” ഉദ്യോഗസ്ഥർ പറഞ്ഞു.
24കാരനായ പ്രതി മാഹേന്ദ്ര പാർക്ക് ഏരിയയിലെ കുടിലിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിനു ശേഷം കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.