മോസ്കോ: റഷ്യയില്‍ നിന്ന് വാതക ഇറക്കുമതി നിരോധിച്ച് ലിത്വാനിയ. വാതക ഇറക്കുമതി നിരോനം ഏര്‍പ്പെടുത്തുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യമാണ് ലിത്വാനിയ.
റഷ്യയുടെ ‘വിഷവാതകം’ ഇനിമുതല്‍ ലിത്വാനിയയില്‍ ഉപയോഗിക്കില്ലെന്ന് പ്രധാനമന്ത്രി ഇംഗ്രിഡ ഷിമോണിറ്റ ട്വീറ്റ് ചെയ്തു. വാതകം ഇറക്കുമതി ചെയ്യുന്നതില്‍ 40 ശതമാനവും റഷ്യയെ ആശ്രയിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ ആ ആശ്രയത്വം ഉപേക്ഷിക്കേണ്ടതായി വരും.
27 ശതമാനം എണ്ണ ഉത്പന്നങ്ങള്‍, 46 ശതമാനം കല്‍ക്കരി എന്നിവയും റഷ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പ്രതിവര്‍ഷം പതിനായിരത്തോളം ബില്യണ്‍ വരുമാനനേട്ടമാണ് ഇതിലൂടെ റഷ്യയ്ക്കുണ്ടാക്കുന്നത്. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയുടെ 66 ശതമാനത്തോളം വാതക ഇറക്കുമതി വേണ്ടെന്ന് വയ്ക്കാന്‍ ഇയു അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
2027ഓടെ റഷ്യയിലെ വാതക ഇറക്കുമതിയിലുള്ള ആശ്രിതത്വം ഉപേക്ഷിക്കാന്‍ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ നേരത്തെ പറഞ്ഞിരുന്നു.