കണ്ണൂർ: സിൽവർലൈൻ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര മന്ത്രിക്ക് എങ്ങനെ ഇത്ര നിഷേധാത്മക സമീപനം സ്വീകരിക്കാനാകുമെന്ന് കണ്ണൂരിൽ സർക്കാറിന്റെ വാർഷികാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി ചോദിച്ചു.
പ്രധാനമന്ത്രിയുമായി വിഷയത്തിൽ ആരോഗ്യകരമായ ചർച്ച നടത്തിയതാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവും. നാടിനാവശ്യമായ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. മുരളീധരനെ കൊണ്ട് കേരളത്തിന്ന നയാ പൈസയുടെ ഗുണമില്ലെന്നും മന്ത്രിയുടെ നീക്കങ്ങൾ ഫെഡറൽ തത്വത്തിന് എതിരാണെന്നും കോടിയേരി വിമർശിച്ചു.