കലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ വെടിവെപ്പ്. സംഭവത്തിൽ 6 പേർ കൊല്ലപ്പെട്ടു. 9 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
നഗരത്തിലെ ടെൻത് ആൻഡ് ജെ സ്ട്രീറ്റ്സിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വെടിവെപ്പിനെ തുടർന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളും പൊലീസ് അടച്ചു.
വെടിവയ്‌പ്പിന് പിന്നിൽ ആരാണെന്നത് ഇനിയും വ്യക്തമല്ല. വെടിവയ്പ് നടന്ന പ്രദേശത്തു ആളുകൾ ഒത്തുകൂടരുതെന്ന് പൊലീസ് ട്വിറ്ററിൽ അഭ്യർഥിച്ചു.
“അവിടെ കണ്ട കാഴ്ച വളരെ ഹൃദയഭേദകമായിരുന്നു. ശരീരം നിറയെ ചോരയിൽ കുളിച്ച നിലയിൽ മൃതദേഹങ്ങൾ. കുട്ടികളെ തിരയുന്ന അമ്മമാരെ കണ്ടത് എന്നെ നൊമ്പരപ്പെടുത്തി.’- സാമൂഹ്യപ്രവർത്തക ബാരി അകീസ് പറഞ്ഞു.