കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയ സംഭവത്തില്‍ രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരേ സസ്പെന്‍ഡ് ചെയ്തു. എറണാകുളം റീജിയണല്‍ ഓഫീസര്‍ കെ.കെ. ഷൈജു, ജില്ലാ ഓഫീസര്‍ ജോഗി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
പരിശീലനം നല്കിയ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന് കേരള ഫയർ സർവീസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. മേൽ ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിച്ചാണ് മൂന്ന് ഫയർമന്മാർ പരിശീലനം നൽകിയത്. ഇതിനാല്‍ ഇവർക്കെതിരെ നടപടി പാടില്ലെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. ഇക്കാര്യം ഫയർ ഫോഴ്സ് മേധാവിയോടും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു.