തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
വ്യാഴാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി പത്ത് മണിവരെ ഇടിമിന്നലിനുള്ള സാദ്ധ്യതയേറെയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ആപത്തും വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് നാശനഷ്ടവും ഉണ്ടാകാനിടയുള്ളതിനാല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.
അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

















