തിരുവനന്തപുരം: കേന്ദ്രം തത്വത്തില്‍ അനുമതി നല്കിയ പദ്ധതിക്കെതിരായ വി. മുരളീധരന്റെ നടപടികൾ വിരോധാഭാസമാണെന്ന് സിപിഎം. മുരളീധരന്റേത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.
കേന്ദ്രമന്ത്രി വി. മുരളീധനെതിരെ സിപിഎം. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മന്ത്രി വീടുകള്‍ കയറി പ്രചരണം നല്‍കിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
സുപ്രീംകോടതിയും പദ്ധതിക്ക് അനുമതി നല്‍കിയതാണ്. എന്നിട്ടും പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വീട് കയറുന്നു. അതേസമയം, മുരളീധരനെതിരെ കുറ്റപ്പെടുത്തലുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. വി. മുരളീധരൻ സംസ്ഥാന സർക്കാർ വാഹനവും പോലീസ് സംവിധാനവും ഉപയോഗിച്ച് ബിജെപിയുടെ സമരം നടത്താൻ പോകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.