മലയാളി പ്രേക്ഷക ഹൃദയങ്ങളിലെ താരങ്ങളില്‍ ഒരാളാണ് മംമ്‍ത മോഹൻദാസ്. വൈവിധ്യമാര്‍ന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടി. മംമ്‍ത മോഹൻദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോൾ ഇതാ മനോഹരമായ ഒരു പോസിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മംമ്‍മ മോഹൻദാസ് .

‘സണ്‍ കിസ്’ എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും, എന്നാല്‍ ‘സണ്‍ സ്ലാപ്പ്ഡ്’ എന്നതിനെ കുറിച്ചോ എന്നാണ് തമാശരൂപേണ മംമ്‍ത മോഹൻദാസ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. സൂര്യരശ്‍മികള്‍ ഏല്‍ക്കുമ്പോഴുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കുമ്പോള്‍ താരങ്ങളടക്കമുള്ളവര്‍ ‘സണ്‍ കിസ്’ എന്ന് ക്യാപ്ഷൻ എഴുതുന്നതിനെ കുറിച്ചാണ് മംമ്‍ത മോഹൻദാസ് സൂചിപ്പിക്കുന്നത്. മംമ്‍ത മോഹൻദാസിന്റെ ഫോട്ടോ എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം ‘ജന ഗണ മന’യാണ് മംമ്‍ത മോഹൻദാസ് അഭിനയിച്ചതില്‍ ഇനി പ്രദര്‍ശനത്തിന് എത്താനായി ഉള്ളത്.
















