തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കണ്ണൂരില്‍ നടക്കുന്ന ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരുതരത്തിലുള്ള യോജിപ്പും വേണ്ടെന്നാണ് സതീശന്റെ തീരുമാനം. വൈകീട്ട് ആറിനാണ് കണ്ണൂരില്‍ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. കണ്ണൂർ പോലീസ് മൈതാനിയിലെ എന്റെ കേരളം മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.