ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ഭരണകൂടം 36 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ പ്രബല്യത്തിലുണ്ടാവുക. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനല്ലാതെ പുറത്തിറങ്ങാന്‍ ആര്‍ക്കും അനുമതിയില്ല.
സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഏറ്റവും ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ചരക്ക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഡീസല്‍ രാജ്യത്ത് ഒരു പമ്ബിലും ലഭ്യമല്ല. അത് പൊതുഗതാഗത്തെ വലിയ തോതില്‍ ബാധിച്ചു. സ്വകാര്യ ബസ്സുകള്‍ ഡീസല്‍ ഇല്ലാത്തിനാല്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. നാളത്തോടെ ഉള്ള സര്‍വീസുകള്‍ തന്നെ നിര്‍ത്തിവച്ചേക്കും.
സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സ വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.