മലപ്പുറം: വെളിയങ്കോട് പാലപ്പെട്ടിയിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. പാലപ്പെട്ടി കുണ്ടുചിറ പാലത്തിനു താഴെ താമസിക്കുന്ന കൊല്ലം എഴുകോണ്‍ പവിത്രേശ്വരം വില്ലേജില്‍ റാം നിവാസില്‍ രമണന് പിള്ളയുടെ മകന് ഗണേഷന് എന്ന റാം (30) മിന്റെ വീട്ടില്‍നിന്നാണ് ഇന്ന് രാവിലെ 11 മണിയോടെ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസിന് കിട്ടിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവത്തില്‍ 1908ലെ സ്ഫോടക വസ്തു നിയമത്തിലെ 4(ബി)2, 5(എ) വകുപ്പുകള്‍ പ്രകാരം പെരുമ്പടപ്പ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പരിശോധനയില്‍ 14 ഇലക്ട്രിക് ടിറ്റൊനേറ്റര്, 5 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ തുടങ്ങിയവ കണ്ടെടുത്തു.ഇവ മാരക പ്രഹര ശേഷിയുള്ള ബോംബുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണെന്ന് പോലിസ് അറിയിച്ചു.
ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ എവിടെനിന്നു ലഭിച്ചു, ഉണ്ടാക്കിയ ബോംബുകള്‍ മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പെരുമ്ബടപ്പ് പോലിസ് അറിയിച്ചു.