കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈൽ ആക്രമണം. പോൾട്ടവ, ക്രെമെൻചുക് എന്നീ തന്ത്രപ്രധാന നഗരങ്ങളിലാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്.
റഷ്യയുടെ മിസൈൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി പോൾട്ടാവ മേധാവി പറഞ്ഞു. ക്രെമെൻചുക് നഗരത്തിലും വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. കിയവിനു കിഴക്കായാണ് ക്രെമെൻചുക് സ്ഥിതി ചെയ്യുന്നത്. ആളാപായത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
നേരത്തെ, റഷ്യയിലെ താല്കാലിക സൈനിക കേന്ദ്രത്തിനു നേരെ ഉക്രെയ്ന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം. ആയുധങ്ങള്‍ ശേഖരിക്കുന്നതിന് താല്കാലികമായി നിര്‍മ്മിച്ച സൈനിക കേന്ദ്രത്തില്‍ മിസൈൽ പതിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
















