ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. യുകെയിലാണ് പുതിയ കോവിഡ് വകഭേദമായ എക്സ്ഇ കണ്ടെത്തിയത്.
കോവിഡ് വകഭേദമായ ഒമിക്രോണിനേക്കാൾ വേഗം എക്സ്ഇ പകരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
എക്സ്ഇ എന്നത് ബിഎ’1, ബിഎ.2 ഒമിക്രോണ്‍ സ്ട്രെയിനുകളിൽ മ്യൂട്ടേഷൻ സംഭവിച്ച് ഉണ്ടായിരിക്കുന്നതാണ്. എക്സ്ഇ ഒമിക്രോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം കൂടുതൽ വേഗത്തിൽ പകരാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ജനുവരി 19നാണ് എക്സ്ഇ കണ്ടെത്തിയത്. 637 പേരിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടുണ്ട്.