തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും വില കൂടി. ലിറ്ററിന് 22 രൂപ കൂടിയാണ് വർധിക്കുന്നത്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണെണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില. ഈ മാസം മുതൽ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാർക്ക് വിവരം ലഭിച്ചു.
അതേസമയം ഇത്രയും ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ.
എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും.