റംസാന്‍ വ്രതം ആരംഭിക്കുകയാണ്. വ്രതം മുറിക്കുമ്പോൾ പ്രധാനമായും ഉപയോഗിയ്ക്കുന്ന എല്ലാവരും ഒരു ഭക്ഷണ വസ്തുവാണു ഈന്തപഴം . എന്തുകൊണ്ടാകും നോമ്പു കാലത്ത് ഈന്തപ്പഴത്തിനു പ്രധാനമായതിന് കാരണമെന്നറിയോ?
നോമ്പ് ശരീരത്തെ തളര്‍ത്തുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയുന്ന ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവയടക്കമുള്ള പല വിഭവങ്ങളും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നവയാണ്. ഇതിലെ സ്വാഭാവിക മധുരം ശരീരത്തിന് ഊര്‍ജം നല്‍കുന്ന ഒന്നാണ്. അയേണ്‍ തോതു വര്‍ദ്ധിപ്പിച്ച് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും രക്തപ്രവാഹത്തിലൂടെ ഓക്‌സിജന്‍ ശരീര കോശങ്ങളിലേയ്‌ക്കെത്തിച്ച് ഊര്‍ജം നല്‍കാനും ഈന്തപ്പഴം നോമ്പു സമയത്ത് അത്യാവശ്യമാണ്.
ഈന്തപഴം വിശപ്പ് കുറയ്ക്കുന്നു.വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നലുണ്ടാക്കുന്നതാണ് ഈന്തപ്പഴം. നോമ്പു വീടലിന് ശേഷം വിശപ്പോടെ വലിച്ചു വാരി കഴിയ്ക്കാനുള്ള തോന്നല്‍ സ്വാഭാവികമാണ്. ഈന്തപ്പഴം കഴിച്ച് നോമ്പ് വീടുമ്പോള്‍ ഇത് വയര്‍ പെട്ടെന്ന് നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുന്നു. ഇതിലെ നാരുകള്‍ ഭക്ഷണ,പാനീയ അസന്തുലിതാവസ്ഥ കാരണമുണ്ടാകുന്ന വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം കൂടിയാണ്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം കഴിയ്ക്കുന്നത്. രക്തമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാണിത്.
വേനലില്‍ ധാരാളം വെള്ളം ആവശ്യമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും അത്യാവശ്യമാണ് വെള്ളം. ഈന്തപ്പഴം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ചര്‍മാരോഗ്യത്തിന് ആരോഗ്യകരമാണ് ഈന്തപ്പഴം. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ ചര്‍മ കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു ഈന്തപ്പഴം. ഇതിലെ വൈറ്റമിന്‍ സി, ഡി എന്നിവ ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്‍കാന്‍ ഏറെ നല്ലതാണ്.
പല രോഗങ്ങളുമുള്ളവര്‍ റംസാന്‍ വ്രതം എടുക്കാറുണ്ട്. ബിപിയും പ്രമേഹവുമെല്ലാമുളളവരും ഈ വ്രതം നോല്‍ക്കാറുണ്ട്. ഈന്തപ്പഴം പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാല്‍ സമൃദ്ധമായതിനാല്‍ തന്നെ ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ ഏറെ ഗുണകരമാണ്. ഇതു പോലെ പ്രമേഹ രോഗികള്‍ക്ക് ഊര്‍ജം നല്‍കുന്ന സ്വാഭാവിക മധുരം ഈന്തപ്പഴത്തിലുമുണ്ട്. ഷുഗര്‍ മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ക്ക് ഷുഗര്‍ നില താഴെപ്പോകാതെ നില നിര്‍ത്താന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ് ഈന്തപ്പഴം.