ആലപ്പുഴ: 23-മത് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനാവില്ലെന്ന് മുതിർന്ന നേതാവ് ജി.സുധാകരൻ. ഇതു സംബന്ധിച്ച് അദ്ദേഹം ജില്ലാ സെക്രട്ടറി ആർ. നാസറിന് കത്ത് നൽകി
തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.മഹേന്ദ്രന്‍റെ പേര് നിർദ്ദേശിച്ച അദ്ദേഹം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ചത്.
.സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിലാണ് നടക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും 800 ഓളം പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. അവർക്കെല്ലാം കേരളത്തിലെ പാർട്ടിയുടെ ചരിത്രം മനസ്സിലാക്കാൻ ഉതകും വിധം സംവിധാനങ്ങൾ അക്കാദമിയിൽ ഒരുക്കും.