മലയാള സിനിമയെ നടനായ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ കഴിഞ്ഞ ദിവസം അന്തരിച്ചത്. രമക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു രമ. കേരളത്തിലെ പ്രധാനപെട്ട പല കേസുകളിലും ഫോറൻസിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ വളരെ നിർണായകമായിരുന്നു.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയകേസിൽ കേസിലെ നിർണായക തെളിവ് കണ്ടത്തിയതിൽ പ്രധാന പങ്കു വഹിച്ചതു ഡോ. രമയായിരുന്നു. സാധാരണ ഒരു ഡോക്ടർ എന്നതിൽ കവിഞ്ഞ് മറ്റൊരു വിവരങ്ങളും രമയെ സംബന്ധിച്ച് കേസിന്റെ വിചാരണ വേളയിൽ പുറത്തു വന്നിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം .പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളാണ് തന്റെ ഭാര്യ രമയെന്ന് ജഗദീഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോള്‍ രമയെ കുറിച്ച് നിരവധി കുറിപ്പുകളാണ് വ്യക്തിപരമായി അറിയാവുന്നവർ പങ്കുവെയ്ക്കുന്നത് .അത്തരത്തിൽ ഡോ. സുല്‍ഫി നൂഹ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഡോ. സുല്‍ഫി നൂഹ് പങ്കുവെച്ച കുറിപ്പ്
ജഗദീഷ് കോൻ? എൺപതുകളുടെ മധ്യകാലഘട്ടത്തിൽ രമ മാഡത്തിനെ കോളേജിൽ ഡ്രോപ്പ് ചെയ്യാൻ സ്കൂട്ടറിൽ വരുന്ന ശ്രീ ജഗദീഷിനെ കാണുന്ന ഞങ്ങൾ മെഡിക്കൽ വിദ്യാർഥികൾ ഇങ്ങനെ പറയുമായിരുന്നു.
“ജഗദീഷ്”,പെട്ടെന്ന് ഹാങ്ങ്ഔട്ട് സാമ്രാജ്യത്തിൻ്റെ മൂലയിൽ നിന്നും ഒരു ഹിന്ദി ചോദ്യം “ജഗദീഷ് കോൻ?”
നോർത്തിന്ത്യൻ സഹപാഠിയുടെ സ്വാഭാവികമായ റെസ്പോൺസ്.മലയാളത്തിലെ വലിയ താരമാണെന്ന് പറഞ്ഞപ്പോൾ നോർത്തിന്ത്യൻ സഹപാഠി ഇങ്ങനെ കൂടെ പറഞ്ഞു വച്ചു.”എൻറെ നാട്ടിലാണെങ്കിൽ നടനെക്കാൾ ഇമ്മിണി പൊങ്ങി നിന്നേനെ മാഡം”ഭർത്താവിൻറെ പ്രശസ്തിയുടെ ചിറകിലേറി വിരാജിക്കുവാനുള്ള എല്ലാ,
സാധ്യതകളും സവിനയം തിരസ്കരിച്ച് സ്വന്തം ജോലിയിൽ മാത്രം മുഴുകി അസംഖ്യം മികച്ച ഡോക്ടർമാരെ സൃഷ്ടിച്ച, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ വൈദ്യശാസ്ത്ര അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ മാതൃകാ വനിത.രമ മാഡം.ഒരു മില്യൻ ആദരാഞ്ജലികൾ.പ്രശസ്തിക്കു വേണ്ടി എന്തും ചെയ്തുകൂട്ടുന്ന എന്ത് ഭാഷയും ഉപയോഗിക്കുന്ന പലർക്കും മാഡം ഒരു മാതൃകയാണ്.മാതൃകയാവണം.ഞങ്ങളുടെ തലമുറയിലെ മുൻ തലമുറയിലെ ഇപ്പോഴത്തെ തലമുറയിലെ ഒരായിരം പേരുടെ ഒരു മില്യൻ ആദരാഞ്ജലികൾ!ഡോ സുൽഫി നൂഹു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdrsulphi.noohu%2Fposts%2F5640309115985762&show_text=true&width=500