കോഴിക്കോട്: മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത് ആണ് മരിച്ചത്. നാൽപത്തിയെട്ട് വയസായിരുന്നു.
മദ്യലഹരിയിലെ തർക്കമാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ മാസം 13ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കട വരാന്തയിൽ വച്ചാണ് ഷൗക്കത്തിനെ അക്രമിച്ചത്. ഷൗക്കത്തിന്റെ സുഹൃത്തും തമിഴ്നാട് സ്വദേശിയുമായ മണിയെ തലശേരിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു.