ആലുവ: നടന് ദിലീപിന്റെ കാര്‍ വീട്ടില്‍ നിന്നും കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമം. കസ്റ്റഡിയിലെടുത്ത കാറിന്റെ ടയറുകള്‍ പഞ്ചറായതിനെ തുടര്‍ന്ന് ഓടിക്കാന്‍ കഴിയാത്തതിനാലാണ് കെട്ടിവലിച്ചുകൊണ്ടു പോകുന്നത്.
ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയാണ് ചുവന്ന സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തത്. കാറിനെ കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനോടു ചോദിച്ചപ്പോൾ വർക്ഷോപ്പിൽ ആണെന്നായിരുന്നു മറുപടി.
2016ൽ കേസിലെ പ്രതി പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തി പണം വാങ്ങി മടങ്ങിയത് ഈ കാറിലാണെന്നും സംവിധായകൻ പി.ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരൻ അനൂപും അന്നു കാറിൽ ഒപ്പമുണ്ടായിരുന്നു എന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് കാർ കസ്റ്റഡിയിലെടുത്തത്. ആലുവ ആര്‍ടി ഓഫീസിലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.