കോഴിക്കോട്: തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോർട്ട് . നിരക്ക് വര്‍ധനയ്ക്ക് എല്‍ഡിഎഫ് യോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം സര്‍ക്കാര്‍ ഉത്തരവിറക്കുന്നതോടെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ബുധനാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം നാലിന് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ക്കു ശക്തമായ എതിര്‍പ്പുണ്ടെങ്കിലും പണിമുടക്ക് സമരത്തിന് ഇല്ലെന്ന് ഒാള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം.ബി സത്യന്‍ പറഞ്ഞു. ഇപ്പോൾ ബസ് ചാര്‍ജ് മിനിമം പത്തുരുപയായും ഒട്ടോ കൂലി 30 രൂപയായുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.