തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഐഎന്‍ടിയുസി കെപിസിസിയെ സമീപിക്കാനൊരുങ്ങുന്നു.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവന സംബന്ധച്ച് പാര്‍ട്ടി നിലപാട് പറയണമെന്ന ആവശ്യമാണ് ഐഎന്‍ടിയുസിയുടെ ആവശ്യം.
ഐഎന്‍ടിയുസി നേതാക്കളെ വി ഡി സതീശന്‍ ആശയക്കുഴപ്പത്തിലാക്കിയെന്ന അഭിപ്രായമാണ് ഐഎന്‍ടിയുസി ജില്ലാ നേതൃത്വത്തിനുള്ളത്. ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന ഐഎന്‍ടിയുസി ജില്ലാ നേതാക്കളുടെ യോഗത്തില്‍ പ്രതിപക്ഷ നേതാവിനെതിരായ നിലപാട് കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അനവസരത്തിലായിപ്പോയെന്നാണ് ഐഎന്‍ടിയുസി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഐഎന്‍ടിയുസി പോഷകസംഘടനയല്ലെന്ന പരാമര്‍ശത്തിനെതിരെ ചങ്ങനാശേരിയില്‍ നടന്ന പ്രതിഷേധം സ്വാഭാവികമാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന അല്ലെന്നും പ്രതിപക്ഷനേതാവ് ഇന്നലെ ആവര്‍ത്തിച്ചിരുന്നു. പോഷക സംഘടനയെന്ന സ്‌റ്റേറ്റസ് എല്ല ഐഎന്‍ടിയുസിക്കുള്ളതെന്ന് വി ഡി സതീശന്‍ വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ല. അവിഭാജ്യഘടകവും പോഷകസംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ താന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ഐഎന്‍ടിയുസിയുടെ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ആലോചിച്ച ശേഷമാണ് താന്‍ ഐഎന്‍ടിയുസി വിഷയത്തില്‍ നിലപാടെടുത്തതെന്നും പ്രതിപക്ഷനേതാവ് ഇന്നലെ പറഞ്ഞിരുന്നു.