മലപ്പുറം: മഞ്ചേരി കൗൺസിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീലിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഷുഹൈബ് ആണ് പിടിയിലായത്.
വാഹനത്തിനു സൈഡ് നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഹെല്‍മറ്റുപയോഗിച്ചു കാറിന്റെ ചില്ല് തകര്‍ത്ത ശേഷം ജലീലിനെ ആക്രമിക്കുകയായിരുന്നു.
പ്രതിയെ തമിഴ്നാട്ടില്‍നിന്നുമാണ് പോലീസ് പിടികൂടിയത്.
കേസിലെ മറ്റൊരു പ്രതി മാജീദ് പിടിയിലായിരുന്നു. ബൈക്കില്‍ അബ്ദുള്‍ ജലീലിനെ പിന്തുടര്ന്നത് ഷുഹൈബും അബ്ദുള്‍ മാജീദുമാണെന്നാണ് പോലീസിന്റെ കണ്ടെത്തിയിരുന്നു.