കൊച്ചി: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.ഒരാൾക്ക് പരുക്കേറ്റു. കൊച്ചിയിൽ നെട്ടൂർ പൂതേപ്പാടം നിസാം മൻസിലിൽ നവാസിന്റെ മകനായ മുഹമ്മദ് നിസാമുദ്ദീൻ (നിസാം 23) ആണ് മരണത്തിന് കീഴടങ്ങിയത്്. കഴിഞ്ഞ ദിവസം രാാത്രിയോടെ ഇരുമ്പനം പുതിയ റോഡ്എസ്എൻ ജംഗ്ക്ഷൻ റോഡിലായിരുന്നു അപകടം നടന്നത്.
വിസ്മയ ഇൻഫോപാർക്ക് സ്പാവോ കമ്പനി ജീവനക്കാരനായ നിസാമുദീൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് അപകടമുണ്ടായത്.നിസാമുദീൻ കാക്കനാട് ഭാഗത്തു നിന്നും വരുകയായിരുന്നു. അപ്പോഴാണ് നിസാമുദീന്റെ ബൈക്ക് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് അതേ ദിശയിൽ വന്ന ടിപ്പറിനടിയിലേക്ക് വീണു. തത്ക്ഷണം തന്നെ നിസാമുദീന്റെ ജീവൻ നഷ്ടമായി. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലാണ്.
അപകടം സംഭവിച്ച സ്കൂട്ടർ യാത്രികനായ മനു രഞ്ജിത്തിനാണ് പരുക്കേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മനുവിനെ പ്രവേശിപ്പിച്ചു.അതേസമയം കോഴിക്കോട് ഇന്നലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മ കാറിടിച്ചു ജീവൻ നഷ്ടമായി. തൊട്ടിൽപാലം കിഴക്കയിൽ കല്യാണി (64) ആണ് ദാരുണമായി മരിച്ചത്. ഭർത്താവ് കരുണാകരനൊപ്പം സ്കൂട്ടറിൽ പോകുമ്പോണ് മൂന്നാംകയ്യിൽ വച്ചാണ് അപകടം സംഭവിച്ചത്.