തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനേതര വിഭാഗത്തിൽപെടുന്ന വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 8 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലായിരിക്കും അരി ലഭിക്കുക.
ഡിസംബറിൽ 5 കിലോ ആയിരുന്ന അരി വിഹിതം ജനുവരി മുതൽ 7 കിലോയാക്കിയിരുന്നു.92 ലക്ഷത്തിൽ പരം കാർഡ് ഉടമകളിൽ ഏകദേശം 28.30 ലക്ഷം വെള്ള കാർഡ് ഉടമകളാണ്. ഇവയിലാകെ 1.12 കോടി അംഗങ്ങളുണ്ട്.
മുൻഗണനേതര വിഭാഗത്തിൽപെടുന്ന നീല കാർഡുകാർക്ക് 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ഈ മാസവും ലഭിക്കും. പിങ്ക്, മഞ്ഞ കാർഡിലെ അംഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം സൗജന്യമായി നൽകുന്ന 4 കിലോ അരിയും ഒരു കിലോ ഗോതമ്ബും ഈ മാസവും തുടരും.