കൊല്ലം: ഓപ്പറേഷൻ പി ഹണ്ടിൽ കണ്ടെടുത്ത തൊണ്ടി മുതൽ നശിപ്പിച്ച എസ്ഐ അറസ്റ്റിൽ. കൊല്ലം പരവൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷൂജയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2021 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തൊണ്ടി മുതലായ മൊബൈൽ ഫോൺ എസ് ഐ ഷൂജ കോടതിയിലെത്തും മുൻപ് മാറ്റുകയായിരുന്നു. കേസിൽ പ്രതിയായ ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോൺ മാറ്റിയിരുന്നത്.
കേസിൽ ഒൻപത് പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു. തങ്ങൾ നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ഇവർ പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. തുടർന്നു കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.