നവാഗതരെ അണിനിരത്തി പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ഡിയർ സ്റ്റുഡന്റ്‌സ്’ലേക്ക് അഭിനേതാക്കളെ തേടിയുള്ള രസകരമായ കാസ്റ്റിങ് കോൾ വീഡിയോ പുറത്തിറങ്ങി.സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയും ചേർന്നാണ്.അവർ ഇരുവരും തന്നെയാണ് കാസ്റ്റിങ് കോൾ വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. പ്രേമം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റ് ചെയ്‌തിട്ടുള്ളവരാണ് ഇരുവരും.