രമേഷ് പിഷാരടി നായകനാകുന്ന ചിത്രമാണ് ‘നോ വേ ഔട്ട്’. നിധിൻ ദേവീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധിൻ ദേവീദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ‘നോ വേ ഔട്ട്’ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു (No Way Out teaser).
സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ‘നോ വേ ഔട്ട്’ ഏപ്രിൽ 22ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ജോസഫ്, രവീണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം വർഗീസ് ഡേവിഡ്. ‘നോ വേ ഔ’ട്ട് ചിത്രത്തിന്റെ ചിത്ര സംയോജനം കെ ആർ മിഥുൻ.
റിമോഷ് എം എസ് ആണ് നിർമ്മാണം. റിമൊ എൻറർടെയ്‍ൻമെൻറ്‍സിന്റെ ബാനറിലാണ് നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.
സംഗീതം കെ ആർ രാഹുൽ. കലാസംവിധാനം ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ. മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി. ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ. വാർത്താ പ്രചരണം എ എസ് ദിനേശ്.