കോട്ടയം: പാലാ എംഎൽഎ മാണി സി.കാപ്പന് എൽഡിഎഫിൽ വരണമെങ്കിൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കാപ്പന്റെ എൽഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെതിരെ കാപ്പൻ കഴിഞ്ഞ ദിവസം നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാപ്പൻ എൽഡിഎഫിലേക്ക് പ്രവേശിക്കുമോയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. യുഡിഎഫിൽ തന്നെ തഴയുന്നുവെന്നായിരുന്നു കാപ്പന്റെ ആരോപണം.