കാലിഫോർണിയ: മനസ് മാറി പാസ്റ്ററായി പോൺ താരം ജോഷ്വ ബ്രൂം. ആയിരത്തിലധികം പോൺ ചിത്രങ്ങളിൽ ഇദ്ദേഹം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മുൻ ജോലി കാരണം തനിക്കുണ്ടായ വലിയ തരത്തിലുള്ല മാനസിക പ്രശ്നങ്ങളാണ് പാസ്റ്ററാകാൻ പ്രേരിപ്പിച്ചതെന്നാണ് വിദേശ മാദ്ധ്യമങ്ങളോട് ജോഷ്വ പ്രതികരിച്ചത്.
താൻ ആരാണെന്ന ചിന്ത നഷ്ടപ്പെട്ടിരുന്നു, ചെയ്യുന്നതെല്ലാം എന്താണെന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. സ്വയം ജീവനെടുക്കണമെന്ന് തോന്നി പക്ഷേ അതിനുള്ല ധൈര്യമില്ലായിരുന്നു.-ജോഷ്വ പറയുന്നു. ജോഷ്വയ്ക്ക് ഹോളിവുഡ് ചിത്രത്തിൽ അഭിനേതാവാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ എത്തിപ്പെട്ടത് പോൺ വ്യവസായത്തിലേയ്ക്കാണ്. ഹോട്ടലിൽ വെയിറ്ററായി ജോലി നോക്കവെ ഒരു കൂട്ടം സ്ത്രീകളാണ് തന്നെ പോൺ ചിത്രത്തിലേയ്ക്ക് വിളിച്ചതെന്നും ജോഷ്വ പറയുന്നു. ഒരു ചിത്രത്തിൽ അഭിനയിച്ചാൽ ഹോളിവുഡിൽ അവസരം ലഭിക്കുമെന്ന് അവർ പറഞ്ഞതായും അദ്ദേഹം പറയുന്നു. എന്നാൽ പിന്നീട് ജോഷ്വയ്ക്ക് അത് തന്റെ ജോലിയാക്കി മാറ്റേണ്ടി വന്നു. പെട്ടെന്ന് തന്നെ പ്രശസ്തനായ പോൺ താരമായി അദ്ദേഹം മാറി. ധാരാളം പണം സമ്പാദിച്ചു. ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ പോയി. പക്ഷേ ജീവിതം സന്തോഷകരമായിരുന്നില്ലെന്നും ഉള്ളിൽ എപ്പോഴും ശൂന്യത അനുഭവപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.