വളരെ കുറച്ച് പേരുടെ മാത്രം ശ്രദ്ധ പിടിച്ചുപറ്റിയ ബോളിവുഡ് നടിയാണ് അലായ എഫ്. താൻ പിന്തുടരുന്ന ഹെൽത്ത് ടിപ്‌സുകൾ സോഷ്യൽ മീഡിയയിലൂടെ അവർ ആരാധകർക്കായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്. കൃത്രിമ സൗന്ദര്യവർധക വസ്തുക്കളും മറ്റും ഒഴിവാക്കി പ്രകൃതിദത്ത ഉത്പന്നങ്ങൾകൊണ്ട് തയ്യാർ ചെയ്ത് എടുക്കുന്ന ഫെയ്‌സ്പാക്കുകളും പാനീയങ്ങളുമാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്.
മഞ്ഞൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഫേസ് പാക്കിനെ കുറിച്ച് അടുത്തിടെ അലായ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ വെള്ളയും നീലയും നിറങ്ങളിലുള്ള ലെഹംഗ അണിഞ്ഞുനിൽക്കുന്ന അലായയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സെലബ്രിറ്റി ഫാഷൻ ഡിസൈനറായ അനിക ഡോങ്‌റെ ആണ് ഈ ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്. 1.7 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. ലളിതവും അതേസമയം, മനോഹരവുമാണ് ലെഹംഗയെന്ന് ആരാധകർ കമന്റ് ആയി എത്തിയിട്ടുണ്ട് .