തിരുവനന്തപുരം: രാജ്യത്തിന്റെ പുരോഗതിയിലും ദേശീയ സ്വാതന്ത്ര്യ സമരത്തിലും മികച്ച സംഭാവന നല്‍കിയ മുസ്‌ലിം സമുദായത്തെ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ ഗോള്‍ഡന്‍ ജൂബിലി ആചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന അദ്ധ്യക്ഷന്‍ കരമന ബയാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതിനിധി സമ്മേളനം പി പ്രസാദ് നിര്‍വഹിച്ചു. റമദാന്‍ സന്ദേശ പ്രഖ്യാപനം മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ജഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവി, നിംസ് മാനേജിംഗ് ഡയറക്ടര്‍ എംഎസ് ഫൈസല്‍ ഖാന്‍, പാളയം ഇമാം വിപി സുഹൈബ് മൗലവി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മാ അത്ത് കൗണ്‍സില്‍ പൂര്‍വ്വ നേതാക്കളെ പ്രതിപക്ഷ നേതാവ് ആദരിച്ചു.