കൊല്ലം: യുപി സ്കൂളിലെ വിദ്യാർഥികളുമായി വന്ന സ്കൂൾ വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. കൊല്ലം ഏരൂർ അയ്ലറയിലാണ് സംഭവം. 15 കുട്ടികളുമായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
വാഹനം കയറ്റം കയറുന്നതിനിടെയിൽ പെട്ടന്ന് നിന്നുപോയി. ഡ്രൈവർ മുന്നിലേക്ക് ഓടിച്ചുപോകാൻ ശ്രമിച്ചുവെങ്കിലും വാഹനം പിന്നിലേക്ക് ഉരുണ്ടുപോയി മറിയുകയായിരുന്നു. സമീപമുണ്ടായിരുന്ന പോസ്റ്റിലിടിച്ചാണ് വാഹനം നിന്നത്. അല്ലെങ്കിൽ വാഹനം വലിയ താഴ്ചയിലേക്ക് മറിയുമായിരുന്നു.
അപകടത്തിൽ ആറ് വിദ്യാർഥികൾക്ക് നിസാര പരിക്കുണ്ട്. ഗ്ലാസ് തകർത്താണ് വിദ്യാർഥികളെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.