കറാച്ചി: പാകിസ്ഥാനിലെ ഇപ്പോഴുള്ള രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണക്കാർ അമേരിക്ക ആണെന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയെ തള്ളി അമേരിക്ക രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത ആരോപണം എന്നാണ് ഇമ്രാന്റെ പ്രസ്താവനയെ അവർ വിശേഷിപ്പിച്ചത്. പാർട്ടി പ്രവർത്തകരുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ് അമേരിക്കക്കെതിരെ ഇമ്രാൻ ആരോപണമുയർത്തിയത്. അവിശ്വാസ പ്രമേയത്തിലൂടെ തന്നെ പുറത്താക്കണമെന്നും ഇല്ലെങ്കിൽ രാജ്യം അതിന്റെ ദൂഷ്യവശങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി അമേരിക്ക പാകിസ്ഥാനിലെ പ്രതിപക്ഷത്തിന് കത്തയച്ചെന്നാണ് ഇമ്രാൻ ആരോപണം ഉയർത്തിയത്.
‘ആരോപണങ്ങളിൽ ഒരു തരത്തിലുളള സത്യവുമില്ല. അനാവശ്യ കാര്യങ്ങൾ പറയരുത് .പാകിസ്ഥാനിലെ സംഭവവികാസങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അവരുടെ ഭരണഘടനാ പ്രക്രിയയെയും നിയമവാഴ്ചയെയും ഞങ്ങൾ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.ഒരുതരത്തിലുള്ള കത്തും ഞങ്ങൾ ആർക്കും അയച്ചിട്ടില്ല’- യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. അഴിമതി നിറഞ്ഞ ഭരണം കാരണമാണ് ഇമ്രാന് അവിശ്വാസ പ്രമേയത്തെ നേരിടേണ്ടി വന്നതെന്നും’ വക്താവ് വ്യക്തമാക്കി. ബൈഡൻ അധികാരമേൽക്കുന്നതിന് മുമ്പുതന്നെ അമേരിക്കയുമായുള്ള പാകിസ്ഥാന്റെ വഷളായിരുന്നു. ചൈനയുമായി അടുപ്പം സ്ഥിതി കൂടുതലായി വഷളാക്കുകയായിരുന്നു.