പുതിയ സാമ്പത്തികവർഷത്തിന് ഇന്നു തുടക്കം. കോവിഡ് നിയന്ത്രണ ലംഘനങ്ങളുടെ പേരിൽ ദുരന്തനിവാരണ നിയമപ്രകാരം ഇനി കേസെടുക്കില്ല. ജീവൻരക്ഷയ്ക്കുള്ളത് ഉൾപ്പെടെ 872 മരുന്നുകൾക്ക് ഇന്നു മുതൽ വില കൂടും. പിഎഫ് നിക്ഷേപത്തിലെ പലിശയ്ക്കുള്ള ആദായനികുതി ഉൾപ്പെടെ സാമ്പത്തിക കാര്യങ്ങളിലും ഒട്ടേറെ മാറ്റങ്ങൾ വരും. അതേസമയം, ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റമില്ല.
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ വലിയ ജീവിത ചിലവുകളാണ് പൊതുജനങ്ങളെ കാത്തിരിക്കുന്നത്. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവുണ്ടാകും. 200കോടിയുടെ അധികവരുമാനം സര്‍ക്കാരിന് ഇത് നേട്ടമുണ്ടാക്കും. വില്ലേജ് ഓഫീസുകളില്‍ അടക്കേണ്ട അടിസ്ഥാന ഭൂനികുതിയും ഇനി മുതല്‍ ഇരട്ടിയോളം കൂടും.
നികുതി മാത്രമല്ല, കുടിവെള്ളത്തിന്റെ ചിലവും കൂടുകയാണ്. ശുദ്ധജല ഉപയോഗത്തിന്റെ നിരക്ക് 5ശതമാനമാണ് കൂടുക. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 1000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതിനുള്ള മിനിമം നിരക്ക് 4രൂപ 20 പൈസ 4രൂപ 41 പൈസയാകും.
സംസ്ഥാനത്ത് പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതല്‍ ഇടാക്കിത്തുടങ്ങും. വാഹനങ്ങളുടെ ഫിറ്റ്‌നസിനും റജിസ്‌ട്രേഷന്‍ പുതുക്കലിനുമുള്ള ഫീസിലും വലിയ വര്‍ധനവുണ്ടാകും. പാരസെറ്റമോള്‍ ഉള്‍പ്പടെ എണ്ണൂറോളം ആവശ്യമരുന്നുകളുടെ മൊത്ത വിലയില്‍ പത്തുശതമാനം വര്‍ധനയാണ് ഉണ്ടാവുക. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്ന് വില കൂടി ഉയരുന്നതോടെ ബുദ്ധിമുട്ടേറും.