ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തെ നേരിടാന്‍ സജ്ജനാണെന്നും രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്ഥാൻ കടന്നു പോകുന്നത് അങ്ങേയറ്റം സങ്കീർണവും നിർണായകവുമായ ഒരു ഘട്ടത്തിലൂടെയാണ്. ലോകത്തിന് മുന്നിൽ നമ്മുടെ രാജ്യം മുട്ടിലിഴയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാകിസ്താനിൽ ദേശീയ അസംബ്ലി ചർച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.
ക്രിക്കറ്റ് കളിക്കുന്ന കാലത്ത് അവസാന ബോൾ വരെ കളിക്കുന്നതാണ് തന്റെ രീതി. അതു തന്നെയാണ് ഇപ്പോഴും തന്റെ ശൈലി. ജീവിതത്തില്‍ ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. താന്‍ വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ താന്‍ തിരികെവരും ഇമ്രാന് പറഞ്ഞു.
പാക്കിസ്ഥാന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ടയാളാണ് താന്‍. ഇന്ത്യയിലും അമേരിക്കയിലും തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ആരോടും തനിക്ക് വെറുപ്പില്ല. അവരുടെ നയങ്ങളെ താന്‍ അപലപിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും ഇമ്രാൻ പറഞ്ഞു.
പല പാക് രാഷ്ട്രീയ നേതാക്കളും പണമുണ്ടാക്കാന്‍ രാഷ്ട്രീയത്തില്‍ എത്തിയവരാണ്. ജനങ്ങളെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലെത്തിയത്. രാജ്യത്തെ അപമാനിക്കാൻ അനുവദിക്കില്ല. ആരുടേയും മുന്നിൽ തലകുനിക്കില്ലെന്നും അഭിസംബോധനയിൽ അദ്ദേഹം പറഞ്ഞു. താൻ പാകിസ്താനെ പുരോഗതിയിലേക്ക് നയിച്ചു. ഇന്ന് രാജ്യം സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മുസ്ലിം സമുദായത്തിന് അടിമകളാകാന്‍ കഴിയില്ല. സര്‍ക്കാറിനെ താഴെയിറക്കാന്‍ വിദേശ ഗൂഢാലോചന നടന്നതായും ഖാന് ആവര്‍ത്തിച്ചു.