കോൽക്കത്ത: കോവിഡ് വ്യാപനം കുറഞ്ഞതോടെ പശ്ചിമ ബംഗാൾ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി. രാത്രി കർഫ്യൂവും വാഹന നിയന്ത്രണവും നീക്കി. സംസ്ഥാനത്ത് രണ്ട് വർഷങ്ങൾക്കുശേഷമാണ് കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്.
അതേസമയം മാസ്ക് ഉപയോഗിക്കുന്നത് തുടരണം. പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കുന്നതും ശുശിത്വം പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.
പശ്ചിമ ബംഗാളിനു പുറമേ മഹാരാഷ്ട്രയും കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. മാസ്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര നീക്കിയത്.
മഹാരാഷ്ട്രയില്‍ മാസ്ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പാര്‍പ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് പറഞ്ഞു. സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താനും, നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേർന്നത്.