കൊച്ചി: ഒടിടി റിലീസിന് മാനദണ്ഡം ക൪ശനമാക്കുമെന്ന് ഫിയോക്. തിയറ്റർ റിലീസിന് 42 ദിവസത്തിന് ശേഷം മാത്രം ഒടിടി മതിയെന്നാണ് ഫിയോകിന്‍റെ പുതിയ തീരുമാനം. ഫാൻ ഷോ വേണ്ടെന്ന തീരുമാനം തത്കാലത്തേക്ക് മാറ്റി. ജനറൽ ബോഡി യോഗത്തിലെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം.
ദുൽഖ൪ വിലക്ക് നീക്കിയെന്നും ഫിയോക് അറിയിച്ചു. വിശദീകരണം തൃപ്തികരമായതിനെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, ബൈലോ ഭേദഗതി രണ്ട് മാസത്തിന് ശേഷമുള്ള യോഗത്തിൽ ച൪ച്ചയാകും. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടും.
ഫിയോക്കിൽ ഭിന്നത എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഫിയോക് വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ദിലീപിനോട് സംഘടനയിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടിട്ടില്ല. പല൪ക്കും പല കേസ് ഉണ്ട്. അസാധാരണമായി കേസ് ആയി നടി കേസ് തോന്നുന്നത് പുറത്തുള്ളവര്‍ക്കാണാണെന്നും ഫിയോക് നേതൃത്വം വാർത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ആന്റണി പെരുമ്പാവൂർ ഫിയോക്കിൽ നിന്ന് രാജി വെച്ചിട്ടില്ല. താൻ രാജി കത്ത് കണ്ടിട്ടില്ലെന്ന് വിജയകുമാർ ഫിയോക് പ്രസിഡന്റ് പറഞ്ഞു. ദിലീപ് പറഞ്ഞത് സംഘടനയുമായി ആന്റണിക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നാണ്. സംഘടന പിളർന്നെന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ അവകാശവാദമാണ്. ആരും പോയിട്ടില്ലെന്ന് ഫിയോക് നേതൃത്വം കൂട്ടിച്ചേര്‍ത്തു.