തൃശൂര്‍ : തൃശൂരിൽ 15 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തൃശൂര്‍ എക്സൈസ് റേഞ്ച് പാര്‍ട്ടിയും ആര്‍പിഎഫും ചേര്‍ന്നു നടത്തിയ പരിശോധനയിലാണു പ്രതിയെ പിടികൂടിയത്.
ഒഡീഷ സ്വദേശി സത്യബാന്‍ പ്രധാന് (24) ആണ് പിടിയിലായത്. ധന്‍ബാദ് ട്രെയിനില്‍ ഒഡീഷയിലെ ബലിഗുഡയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്.
ബിഹാര്‍ സ്വദേശി ലാല എന്ന ആളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതെന്നും ഒഡീഷയില്‍ നിന്ന് എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തതെന്നും ലാലയുടെ നിര്‍ദേശപ്രകാരമാണു തൃശൂരില്‍ ഇറങ്ങിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.