സോഷ്യൽ മീഡിയയിലൂടെ മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും ആരാധകർക്ക് സുപരിചിതയായ വിദേശിയാണ് അപർണ മൾബറി.രൂപത്തിലും സംസാരത്തിലും തനി മലയാളിയാണ് അപർണമൾബറി ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയങ്കരിയായ ഇംഗ്ലീഷ് ടീച്ചർ കൂടിയാണ്. നിലവിൽ ഇംഗ്ലീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അപർണ. ബിഗ്‌ബോസ് മലയാളം നാലാം സീസണിൽ മത്സരാർഥിയായി ഇപ്പോൾ അപർണ്ണയും വന്നിട്ടുണ്ട്. വിദേശയാണെങ്കിലും നല്ല അസ്സലായി മലയാളം സംസാരിക്കും എന്നതാണ് അപർണയുടെ പ്രത്യേകത. പേരിനൊപ്പമുള്ള മൾബറി എന്നത് അപർണയുടെ ഫാമിലി നെയിം ആണ്.
അമേരിക്കയിൽ ജനിച്ച അപർണ മൂന്ന് വയസായപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം കേരളത്തിലെത്തിയത്. കൂടാതെ ഒരു സ്വവർഗ്ഗാനുരാഗി കൂടിയാണ് അപർണ. കാർഡിയോളജിസ്റ്റ് ആയ അമൃതശ്രീയാണ് അപർണയുടെ ജീവിത പങ്കാളി. അമേരിക്കയിൽ വെച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. ഇഷ്ടമാണെന്ന് ആദ്യം തുറന്ന് പറഞ്ഞത് അപർണയാമെന്നും താരം പറയുന്നു. രണ്ട് ദിവസം കഴിഞ്ഞ് അമൃത ഓകെ പറഞ്ഞു. മൂന്ന് വർഷം പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്.തന്റെ പങ്കാളിയെ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയിച്ചതിനെ കുറിച്ചും ബിഗ് ബോസിലെ സഹമത്സരാർഥികളോട് അപർണ തുറന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കാനൊരു തീരുമാനം തനിക്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അപർണ.
‘ആദ്യമൊക്കെ ആളുകൾ എന്ത് പറയും എന്ന പേടിയായിരുന്നു. പിന്നീട് തുറന്ന് പറയാൻ ഭയപ്പെടുന്നവർക്ക് ഒരു പ്രചോദനം ആയിക്കോട്ടെ എന്ന് കരുതി തുറന്ന് പറയുകയായിരുന്നു. ഒരു പെണ്ണും പെണ്ണും കല്യാണം കഴിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന ചോദ്യമാണ് കുട്ടികളെ കുറിച്ചുള്ളത്. ഞങ്ങൾ അതിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. ദത്തെടുക്കാൻ തന്നെയാണ് തീരുമാനം. സമയമാവുമ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കും. ഒരു അമ്മയാവണം എന്നത് എന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ്. ലെസ്ബിയൻ കപ്പിൾ ആകുന്നതിന് മുമ്പേ തന്നെ കുഞ്ഞിനെ ദത്ത് എടുക്കും എന്ന് തിരുമാനിച്ചിരുന്നു. ഇപ്പോഴുള്ള നമ്മുടെ സമൂഹം അത്രയും മോശമാണ്’എന്നാണ് അപർണ പറയുന്നത് .ഏത് നാട്ടിൽ പോയാലും കേരളത്തിന്റെ സംസ്കാരം ഒപ്പം കൊണ്ടുനടക്കാനാണ് അപർണയ്ക്ക് ഇഷ്ടം.അമ്മയും അച്ഛനും ഇല്ലാതെ ആശ്രമങ്ങളിൽ വളരുന്ന കുഞ്ഞിനെ ദത്ത് എടുത്ത് വളർത്തണം എന്നത് ആണ് അപർണയുടെ ആഗ്രഹം.