പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ തുടങ്ങി നാലാമത്തെ എപ്പിസോഡ് പിന്നിട്ടു കഴിഞ്ഞു. ഗെയിമുകൾ ഓൺ ആയതോടെ മത്സാർഥികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു. പതിനേഴ് മത്സരാർഥികളും ശക്തമായ ഗെയിം പ്ലാനുകൾ തന്നെയാണ് കാഴ്ചവെക്കുന്നത്
പല മത്സരാർത്ഥികളും തമ്മിൽ തർക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ബിഗ്‌ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ഇപ്പോൾ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുന്നത് ജാസ്മിൻ മൂസയും ലക്ഷ്മിപ്രിയയും തമ്മിലാണ്. ലക്ഷ്മിയുടെ കുലസ്ത്രീ അഭിപ്രായങ്ങളോട് ഒട്ടും യോജിപ്പ് ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഇല്ല.
നിമിഷ എന്ന മത്സരാർത്ഥി തന്റെ ജീവിത കഥ അവിടെ പറഞ്ഞപ്പോൾ അച്ഛനമ്മമാരെ അനുകൂലിച്ചും നിമിഷയെ പ്രതികൂലിച്ചുമാണ് ലക്ഷ്മിപ്രിയ സംസാരിച്ചത്. മാതാപിതാക്കൾക്ക് മക്കളെ ശിക്ഷിക്കാനുളള അവകാശമുണ്ട് എന്ന തരത്തിലാണ് ലക്ഷ്മി പ്രിയ. എന്നാൽ ആ അഭിപ്രായത്തെ ശക്തമായി എതിർക്കുകയാണ് ജാസ്മിൻ. ഇപ്പോൾ നിമിഷ, ജാസ്മിൻ, ഡെയ്സി എന്നിവർ ഒരു ഗ്യാങായി തിരിഞ്ഞാണ് മറ്റുള്ളവരോട് മത്സരിക്കുന്നത്. ലക്ഷ്മിപ്രിയയെ അനുകൂലിച്ച് സംസാരിക്കുന്നവരോടെല്ലാം ജാസ്മിനും നിമിഷയും ഡെയ്സിയും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട് എന്ന് മനസിലാകും.
ലക്ഷ്മിപ്രിയ അധികാര സ്വഭാവം കാണിക്കുന്നു, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നില്ല, കുലസ്ത്രീ രീതിയാണ് പിന്തുടരുന്നത് തുടങ്ങിയ കാരണങ്ങളാണ് ജാസ്മിനും നിമിഷയും ഡെയ്സിയും അടങ്ങുന്ന മൂവർ സംഘം ലക്ഷ്മിക്കെതിരെ തിരിയാൻ കാരണം. കഴിഞ്ഞ ദിവസം ലക്ഷ്മിയുമായുള്ള സംസാരത്തിനിടയിൽ ജാസ്മിൻ അവരെ പെണ്ണിമ്പിള്ള എന്ന് വിളിച്ചത് മത്സരാർഥികൾക്കിടയിൽ ചർച്ചകൾക്ക് കാരണമായിരുന്നു.
തന്റെ സംസാര രീതിയിൽ ഉൾപ്പെടുന്നതാണ് ഇത്തരം വാക്കുകൾ എന്നാണ് ജാസ്മിൻ ഇതിനെ കുറിച്ച് പറയുന്നത്. താൻ സോഷ്യൽ മീഡിയ വഴി ദിവസവും തെറിവിളിക്കുന്ന വ്യക്തിയാണ് ലക്ഷ്മിപ്രിയ എന്നാണ് ജാസ്മിൻ പറയുന്നത് .കുടുംബങ്ങൾ കാണുന്ന ഷോയായതിനാൽ ഇത്തരം പ്രയോഗങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നാണ് മറ്റ് മത്സരാർത്ഥികൾ ജാസ്മിന് കൊടുത്ത ഉപദേശം.അതേസമയം തന്നെ അങ്ങനെ വിളിക്കുന്നതിലുള്ള എതിർപ്പ് ലക്ഷ്മിയും പ്രകടിപ്പിച്ചിരുന്നു. എന്നാൽ എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ച് ഒടുവിൽ ജാസ്മിൻ മാപ്പ് പറഞ്ഞു.