കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റിംഗൽസ് സർക്കിളാണ് രുചിക്കൂട്ട് എന്ന പേരിൽ പാചക മത്സരം സംഘടിപ്പിക്കുന്നത്.ഏപ്രിൽ 16ന് 9.30 മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി. താല്പര്യമുള്ളവർക്ക് വിഷു, ഈസ്റ്റർ, റമദാൻ വിഭവങ്ങൾ ഉണ്ടാക്കുന്നതിന്റെ വീഡിയോസ് ഏപ്രിൽ 10ന് മുമ്പായി +919995014607 എന്ന നമ്പറിലേക്ക് അയക്കാം. വിജയികൾക്ക് കൈനിറയെ സമ്മാനവും നേടാം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടേണ്ട നമ്പർ +919995014607 (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.