പാലക്കാട്: വാളയാറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന് എന്നിവരാണ് മരിച്ചത്.
ദേശീയപാതയിലാണ് അപകടം നടന്നത്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായായിരുന്നു ഇവര്‍.