തിരുവനന്തപുരം:രാജ്യത്തെ അതിവേഗം വളരുന്നലൈഫ് ഇൻഷുറൻസ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസിൽമുൻവർഷത്തെ അപേക്ഷിച്ച് 44 ശതമാനം വർധനവ്.നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാംത്രൈമാസത്തിൽ 1,193 കോടി രൂപയുടെ പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം കമ്പനി നേടി.
നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപതു മാസങ്ങളിൽ 32 ശതമാനം വർധനവോടെ 2,786 കോടി രൂപയുടെ പുതിയ പ്രീമിയം നേടാനായെന്ന് ടാറ്റാ എഐഎ ലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നവീൻ തഹിൽയാനി വ്യക്തമാക്കി. ഉപഭോക്തൃ കേന്ദ്രീകൃതമായ സേവനങ്ങളും ശക്തമായ ക്ലെയിം സെറ്റിൽമെന്റ് പ്രകടനവുമാണ് തങ്ങളുടേത്.21 വർഷം മുൻപ് രൂപീകൃതമായ കമ്പനിയ്ക്ക് വിശ്വസനീയമായ ലൈഫ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന സ്ഥാപനമെന്ന അംഗീകാരം നേടിയെടുക്കാനായെന്നും നവീൻ തഹിൽയാനി പറഞ്ഞു.
മൂന്നാം ത്രൈമാസത്തിലെ ആകെ പ്രീമിയം3,652 കോടി രൂപയിലും എത്തിയിട്ടുണ്ട്. 32 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.2021 ഡിസംബർ 31-ലെ കണക്കു പ്രകാരം കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 55,492 കോടി രൂപയിലെത്തി. 29 ശതമാനം വർധനവാണ് ഇതിൽ കാണിക്കുന്നത്.