ജീവിക്കുന്ന ശ്രീലങ്കയിലെ (sri lanka)തമിഴരെയാണ് (tamilians)ഇപ്പോഴത്തെ സാമ്പത്തിക
പ്രതിസന്ധി (financial burden)ഏറെ വലയ്ക്കുന്നത്. ഇന്ധന ക്ഷാമത്തിൽ മീൻപിടുത്തവും സകൃഷിയും അവതാളത്തിലായതോടെ 22 ലക്ഷത്തോളം വരുന്ന തമിഴർ പലായനത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ അഭയം തേടാനുള്ള ആഗ്രഹത്തിലാണ് തമിഴരെങ്കിലും രാഷ്ട്രീയ പരിഹാരം അകലെയാണ്.
രാവിലെയും ഉച്ചയ്ക്കും ഒക്കെ വന്നു മണ്ണെണ്ണയ്ക്ക് കാത്തു നിൽക്കുന്ന മൽസ്യത്തൊഴിലാളികളെയാണ് ഇവിടെ കാണാൻ കഴിയുന്നത്. രാത്രിയായാൽ വെളിച്ചമില്ല, കുട്ടികളെ പാമ്പ് കടിക്കുമോ എന്നാണ് ഭയം. കടലിൽ പോകാനാകുന്നില്ല. കഷ്ടപ്പാട് കാരണം പലരും തമിഴ്നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നുപത്ത് കൊല്ലത്തിനപ്പുറം ഞങ്ങൾക്ക് ശ്രീലങ്ക തന്നെ ഇല്ലാതായിപ്പോകുമോ എന്നാണ് ഭയം
ജാഫ്നയെ തമിഴൻ സ്നേഹത്തോടെ യാല്പാനം എന്നേ വിളിക്കു. കൊളമ്പോയുടെ പളപളപ്പില്ലാത്ത, യുദ്ധ തകർത്തെറിഞ്ഞ തമിഴ് മണ്ണ്. പോരാട്ടം അവസാനിച്ചിട്ട് 13 കൊല്ലമായെങ്കിലും മൂന്ന് തലമുറയുടെ മനസിൽ ഇന്നും യുദ്ധ ഭീതിയാണ്. വേലുപ്പിള്ളി പ്രഭാരകരന്റെ തമിഴ് പുലികളും സൈന്യവും തമ്മിൽ 26 വർഷം നീണ്ടുനിന്ന യുദ്ധത്തിൽ മരിച്ചുവീണത് ഒരുലക്ഷത്തിലേറെ തമിഴർ.
തകർന്നടിഞ്ഞ തമിഴ് ജനതയെ കൈപിടിച്ചുയർത്തിയത് ലോകരാഷ്ട്രങ്ങളുടെ കരുതലാണ്. ജഫ്നയിലെ ഈ ആശുപത്രി ജപ്പാന്റെ സഹായത്താൽ നിർമ്മിച്ചതാണ്. കടലോരങ്ങളിൽ ഇന്ത്യയുടെ സഹായത്തിൽ വീടുകൾ ഉയർന്നിട്ടുണ്ട്. പക്ഷെ ഇനിയൊരു വേലുപ്പിള്ളി പ്രഭാകരൻ ഉണ്ടാകാതിരി്കാൻ മൂന്ന് ലക്ഷത്തോളം സിൻഹള പട്ടാളക്കാർ ലങ്കയുടെ വടക്കും കിഴക്കും റോന്ത് ചുറ്റുന്നുണ്ട്.
സിൻഹള ബുദ്ധിസ്റ്റുകളുടെ അടിച്ചമർത്തലിൽ നടുവൊടിഞ്ഞ തമിഴ് ജനതയ്ക്കുമേൽ ഇടിത്തീ പോലെയാണ് ഇപ്പോഴത്തെ പ്രതിസന്ധി വന്നുപെട്ടത്.വാഴകൃഷിക്ക് വെള്ളമെത്തിക്കാൻ ഒരു ക്യാൻ മണ്ണെണ്ണയ്ക്കായി ആറുദിവസമായി അലയുന്ന വിനായക മുത്തു നിരാശയോടെ ഞങ്ങളുടെ ക്യാമറയിൽ നിന്ന് നടന്നകന്നു. കൃഷിക്കും വീട്ടാവശ്യത്തിനും എണ്ണവാങ്ങാൻ വീട്ടമ്മമാരിങ്ങനെ അലയുന്നു.
















