ലണ്ടൻ: 1780ൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരായ മൈസൂർ ഭരണാധികാരി ഹൈദരലിയുടെയും മകൻ ടിപ്പു സുൽത്താന്റെയും ചരിത്രവിജയം രേഖപ്പെടുത്തിയ ചിത്രം ലണ്ടനിൽ നടന്ന ലേലത്തിൽ 6,30,000 പൗണ്ടിനു (ഏകദേശം 6,28,38,499 രൂപ) വിറ്റു.
മൈസൂർ രാജ്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പര ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ എന്നാണറിയപ്പെട്ടത്. 1799ലാണ് ടിപ്പു കൊല്ലപ്പെട്ടത്.